ദേശീയം

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അരമണിക്കൂര്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാവുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് രാജ്യം അനുമതി നല്‍കാന്‍ തയ്യാറാകവെ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും ഒരുങ്ങുന്നു. കോവിഡ് വാക്‌സിനിന്റെ ഒരു ഡോസ് കുത്തി വെക്കാന്‍ അര മണിക്കൂര്‍ വേണ്ടി വരും. 

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഒരേ സമയം 100 പേര്‍ക്കാണ് കുത്തിവയ്‌പ്പെടുക്കുക. വാക്‌സിന്‍ എടുത്തവരുടെ ആരോഗ്യ നില നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഒരാള്‍ക്ക് അര മണിക്കൂര്‍ എന്ന സമയം നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുക.

ഒരു കോടിയോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ എടുക്കും. വാക്‌സിന്‍ എടുക്കേണ്ട ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക 97 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും, 70 ശതമാനം സ്വകാര്യ ആശുപത്രികളും കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 

ജനുവരി ആദ്യ ആഴ്ചയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങും എന്നാണ് സൂചന. നിലവില്‍ ഫൈസര്‍, കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയിലെ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയിരിക്കുന്നത്. ഇതില്‍ ഫൈസര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു