ദേശീയം

മന്ത്രവാദത്തിന്റെ പേരില്‍ ഇനി ഒരു സ്ത്രീയും ആക്രമിക്കപ്പെടില്ല!, ഓരോ ഗ്രാമത്തിലും സുരക്ഷാ സേന; രാജ്യത്ത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതിന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കുന്നു. മന്ത്രവാദത്തിന്റെ പേരില്‍ ആക്രമണം നേരിട്ട സ്ത്രീകളെ കണ്ടെത്തി സഹായിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. സാമ്പത്തികമായി സ്വയംപര്യാപ്തത നേടുന്നതിന് ആവശ്യമായ സഹായം നല്‍കുന്നതോടൊപ്പം അന്തസുള്ള ജീവിതം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഝാര്‍ഖണ്ഡില്‍ മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക്് നേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. ഇത് ഗൗരവമായി കണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇത്തരത്തില്‍ ആക്രമണങ്ങള്‍ക്ക് ഇരയായ 1149 സ്ത്രീകളെ കണ്ടെത്തിയിട്ടുണ്ട്. ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുന്നതിനുള്ള വിവരങ്ങള്‍ കൈമാറുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ഈ പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമത്തിലും സുരക്ഷാ സേനയ്ക്ക് രൂപം നല്‍കും. മന്ത്രവാദത്തിന്റെ പേരില്‍ ഒരു സ്ത്രീയും ആക്രമിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ഈ സേനയുടെ ഉദ്ദേശം. തുടക്കത്തില്‍ 2668 ഗ്രാമത്തിലാണ് പദ്ധതി ആരംഭിക്കുക. 32000 ഗ്രാമങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി