ദേശീയം

കല്യാണത്തിന് പിന്നാലെ വരന്‍ മരിച്ചു; വധു ഉള്‍പ്പെടെ ഒന്‍പത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കല്യാണത്തിന് പിന്നാലെ വരന്‍ മരിച്ച് ദിവസങ്ങള്‍ക്കകം വധു ഉള്‍പ്പെടെ ഒന്‍പത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്തുദിവസം മുന്‍പാണ് ഇരുവരുടെയും കല്യാണം നടന്നത്. ഡിസംബര്‍ നാലിന് പെട്ടെന്ന് ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വരന്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിത കുല്‍ശ്രേഷ്ഠ വ്യക്തമാക്കി. വരന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

ഡിസംബര്‍ നാലിനാണ് യുവാവ് മരിച്ചത്. യുവാവ്് മരിച്ചതിന് പിന്നാലെ വധുവിന്റെയും കുടുംബക്കാരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതില്‍ വധു ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി