ദേശീയം

നഡ്ഡയ്ക്ക് പിന്നാലെ അമിത് ഷായും പശ്ചിമബംഗാളിലേക്ക് ; രണ്ടു ദിനം സംസ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമബംഗാള്‍ സന്ദര്‍ശിക്കും. ഈ മാസം 19,20 തീയതികളിലാണ് അമിത് ഷാ ബംഗാളിലെത്തുക. മൂന്ന് പാര്‍ട്ടി പരിപാടികളിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ സഞ്ചരിച്ച കാറിന് നേര്‍ക്ക് ബംഗാളില്‍ വെച്ച് ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ സന്ദര്‍ശനം. 

ജെപി നദ്ദയുടെ നേര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് ആക്രമണം ആയിരുന്നു എന്ന് അമിത് ഷാ ആരോപിച്ചിരുന്നു. സുരക്ഷാ വീഴ്ചയില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം മമത ബാനര്‍ജി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍