ദേശീയം

'താമര ദേശീയ പുഷ്പമാണ്' ; ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ദേശീയ പുഷ്പമായ താമര ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹര്‍ജി. യുപിയിലെ ഗോരഖ്പൂര്‍ സ്വദേശിയായ കാളി ശങ്കര്‍ ആണ് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി , തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി ദേശീയ അധ്യക്ഷനും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും അത് അവരുടെ ലോഗോയായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അത് ദുരുപയോഗം ചെയ്യാന്‍ സാദ്യത കൂടുതലാണെന്നും ഹര്ഡ#ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഹര്‍ജി ജനുവരി 12 ന് കോടതി വീണ്ടും പരിഗണിക്കും. 30 വര്‍ഷം മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് താമര ചിഹ്നമായി അനുവദിച്ചത്. 2016 ല്‍ ബോംബൈ ഹൈക്കോടതിയിലും താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്