ദേശീയം

'എപ്പോള്‍ വേണമെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാം'; ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍ 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍. കാലിത്തീറ്റ കുംഭക്കോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. 

'അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ്. എപ്പോള്‍ വേണമെങ്കിലും അവയുടെ പ്രവര്‍ത്തനം നിലയ്ക്കാം ലാലുവിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്' - ഡോ ഉമേഷ് പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

അദ്ദേഹത്തെ മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും  പ്രമേഹം വര്‍ദ്ധിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റം വന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

2018 ഓഗസ്റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു