ദേശീയം

അന്നം തരുന്നവര്‍ക്ക് ബിസ്‌ക്കറ്റും പഴവുമായി നാല് വയസുകാരന്‍, കര്‍ഷകരെ ചേര്‍ത്തുപിടിച്ച് ബാലന്‍ 

സമകാലിക മലയാളം ഡെസ്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ആഴ്ചകളായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചും സഹായമെത്തിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാലിപ്പോള്‍ നാല് വയസുകാരന്‍ റെഹാന്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്. സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ബിസ്‌ക്കറ്റും പഴവും നല്‍കുന്ന റെഹാനെയാണ് ഡല്‍ഹി-ഗസിപ്പൂര്‍ അതിര്‍ത്തിയില്‍ കാണാന്‍ കഴിയുക. 

വൈശാലി സ്വദേശിയായ ബാലന്‍ അച്ഛന്‍ മെഹ്താബ് അലാമിനൊപ്പം ദിവസവും കര്‍ഷകരെ സന്ദര്‍ശിക്കാനെത്തും. ഒരു ഞായറാഴ്ച അച്ഛനൊപ്പം ഇവിടെയെത്തിയ റെഹാന്‍ വീണ്ടും വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 

താനും ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്ന ആളാണെന്നും അതുകൊണ്ടാണ് ലഘുഭക്ഷണം എത്തിച്ചുനല്‍കുന്നതെന്നും പറയുകയാണ് മെഹ്താബ്. ഇവിടെ ഒരുപാട് കര്‍ഷകരുണ്ട് അവര്‍ ഒത്തിരി പ്രശ്‌നങ്ങല്‍ നേരിടുന്നുണ്ടാകും എന്ന് മനസ്സിലാക്കിയാണ് ദിവസവും ഇവിടെ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിമാസം ലഭിക്കുന്ന 20,000രൂപ വരുമാനത്തില്‍ നിന്നാണ് കര്‍ഷകര്‍ക്കുള്ള സഹായം അദ്ദേഹം എത്തിക്കുന്നത്. ഈ പ്രവര്‍ത്തിയില്‍ ഒരുപാട് സംതൃപ്തിയുണ്ടെന്നും തന്റെ അച്ഛന് ഇത് അഭിമാനവും സന്തോഷവും നല്‍കുമെന്നും പറയുകയാണ് മെഹ്താബ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!