ദേശീയം

വിവാഹവേദിയില്‍ നിന്ന് വരന്‍ മുങ്ങി, പൊലീസ് സ്റ്റേഷന്‍ കല്യാണമണ്ഡപമായി; നാടകീയ ഇടപെടലുമായി വധു 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് അപ്രത്യക്ഷമായ യുവാവ്, പിന്നീട് അതേ വധുവിനെ തന്നെ വിവാഹം ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു വിവാഹം. ഇരുവീട്ടുകാരും തമ്മിലുള്ള തര്‍ക്കമാണ് വിവാഹത്തിന് തൊട്ടുമുന്‍പ് അപ്രത്യക്ഷമാവാന്‍ കാരണമെന്ന് വരന്‍ പറഞ്ഞു. യുവതിയെ നോക്കിക്കൊള്ളാമെന്ന് വരന്‍ പൊലീസുകാര്‍ക്ക് ഉറപ്പ് നല്‍കി.

ഫിറോസാബാദിലാണ് പൊലീസ് സ്റ്റേഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസായി മാറിയത്. കല്യാണത്തിന് തൊട്ടുമുന്‍പ് അപ്രത്യക്ഷമായ യുവാവ് ,വധുവുമായി വീണ്ടും ഒന്നിക്കുകയായിരുന്നു.  പൊലീസുകാരാണ് കല്യാണം നടത്തി കൊടുത്തത്. ബബ്ലൂവും പൂനവും പൊലീസ് സ്റ്റേഷനില്‍ വച്ച് പരസ്പരം വരണമാല്യം ചാര്‍ത്തി.

 ഇരു കുടുംബക്കാരും തമ്മിലുള്ള തര്‍ക്കമാണ് കല്യാണത്തിന് തൊട്ടുമുന്‍പ് മുങ്ങാന്‍ കാരണമെന്ന് വരന്‍ പറയുന്നു. കല്യാണ വേദിയില്‍ നിന്നാണ് അപ്രത്യക്ഷമായത്. തന്റെ തെറ്റ് മുതിര്‍ന്നവര്‍ ക്ഷമിച്ചതായും  ബബ്ലൂ പറയുന്നു. പൂനമാണ് പൊലീസിനെ വിളിച്ച് ഇരുവരും ഒന്നിക്കുന്നതിന് ഇടപെടല്‍ നടത്തിയത്.

നേരത്തെ യുവതിയുടെ അച്ഛന്‍ ബബ്ലൂവിനെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ചോദിച്ചു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ബബ്ലൂവിനെതിരെ തനിക്കും തന്റെ കുടുംബത്തിനും ഒരു പരാതിയും ഇല്ലെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍