ദേശീയം

ആളുകള്‍ പട്ടിണികിടക്കുമ്പോള്‍ ആരാണ് ആയിരം കോടിയുടെ പാര്‍ലമെന്റ് പണിയുന്നത്?; വിമര്‍ശനവുമായി കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍. കോവിഡ് കാരണം ജീവിത മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമല്‍ ചോദിച്ചു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണം എന്നും കമല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കമലിന്റെ പ്രതികരണം.

'ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില്‍ എന്നാണ്. കോവിഡ് കാരണം ജീവിത മാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയോളം പേരും പട്ടിണിയോട് പൊരുതുമ്പോള്‍ ആരാണ് ആയിരം കോടിയുടെ പാര്‍ലമെന്റ് നിര്‍മ്മിക്കുന്നത്?  പ്രിയപ്പെട്ട പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണം'- കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ചരിത്രദിനം എന്നായിരുന്നു തറക്കല്ലിട്ടതിനെ മോദി വിശേഷിപ്പിച്ചത്. 130 കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് മോദി പറഞ്ഞു. പുതിയതും പഴയതും ഒരുമിച്ച് നിലക്കൊള്ളുന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും പുതിയ പാര്‍ലമെന്റ് മന്ദിരം. കാലത്തിലും ആവശ്യകതയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അവരവരില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി