ദേശീയം

'കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ പ്രചാരണം'; എയര്‍ടെലിനും വി ഐയ്ക്കും എതിരെ പരാതിയുമായി ജിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയ (വി ഐ)യും നിയമവിരുദ്ധമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായി റിലയന്‍സ് ജിയോയുടെ പരാതി. ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)ക്കാണ് ജിയോ പരാതി നല്‍കിയിരിക്കുന്നത്. 

ആരോഗ്യകരമായ മത്സരത്തിന് വിരുദ്ധമായാണ് ഈ രണ്ട് കമ്പനികളും പ്രവര്‍ത്തിക്കുന്നത് എന്നാണ് ജിയോയുടെ ആരോപണം. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് ഗുണം ലഭിക്കുന്നത് റിലയന്‍സിന് ആണെന്ന് എയര്‍ടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയില്‍ പറയുന്നു. 

പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തില്‍ ചിത്രങ്ങളും ഡിസംബര്‍ പത്തിന് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു. നേരത്തെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു