ദേശീയം

കമല്‍ഹാസനുമായി സഖ്യമുണ്ടാക്കാന്‍ ഒവൈസി; തമിഴ്‌നാട്ടില്‍ 25 സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാക്കാനാണ് നീക്കമെന്നാണ് സൂചന. ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് ഒവൈസി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

2021 ഏപ്രിലിലാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്. 25 സീറ്റുകളില്‍ കുറയാതെ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം സഖ്യത്തെക്കുറിച്ച് കമലിന്റെ പാര്‍ട്ടിയില്‍ നിന്നും എഐഎംഐഎമ്മില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടി സാന്നിധ്യമുറപ്പിച്ച എഐഎംഐഎം, ഗ്രേറ്റര്‍ ഹൈദരബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടി രണ്ടാമത്തെ കക്ഷിയായിരുന്നു. വരുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍, തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഏത് മണ്ഡലത്തില്‍ നിന്നാണ് താന്‍ മത്സരിക്കുന്നതെന്ന് ഉടനെ വ്യക്തമാക്കുമെന്ന് കമല്‍ അറിയിച്ചിരുന്നു. 

ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി മറ്റു വഴികള്‍ തേടുന്നതെന്ന് എഐഎംഐഎം തമിഴ്‌നാട് അധ്യക്ഷന്‍ വകീല്‍ അഹമ്മദ് പറഞ്ഞു. തെരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് അറിയാനായി പാര്‍ട്ടി സര്‍വ്വേ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍