ദേശീയം

ജെഇഇ മെയ്ന്‍ പരീക്ഷ: ആദ്യഘട്ടം ഫെബ്രുവരിയില്‍, അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15, വിജ്ഞാപനം പുറത്തിറക്കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അടുത്തവര്‍ഷത്തെ ഐഐടികള്‍ ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ ആദ്യ ഘട്ടം ഫെബ്രുവരിയില്‍ നടക്കും. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് ഡിസംബര്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 16 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാനതീയതി തൊട്ടുമുന്‍പത്തെ ദിവസമായ ജനുവരി 15 ആണ്. 

ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് ആദ്യ ഘട്ടം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് മറ്റു ഘട്ടങ്ങള്‍. ജനുവരി ആദ്യ ആഴ്ച ആദ്യ ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ സംഘടിപ്പിക്കുക. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ