ദേശീയം

ഇത് വെറും ഉരുളക്കിഴങ്ങ് ചാക്കല്ല!, വില കൂടിയ പാന്റ് , ഒരു കിലോ ഉരുളക്കിഴങ്ങ് 'ഫ്രീ'

സമകാലിക മലയാളം ഡെസ്ക്

ഫാഷനുകള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. എന്തും ഫാഷനാക്കുന്ന രീതിയാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു ജോടി പൈജാമയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

പച്ചക്കറികളും പഴങ്ങളും പൊതിയാന്‍ ഉപയോഗിക്കുന്ന ചണം ഉപയോഗിച്ച് തുന്നിയിരിക്കുന്ന  കാക്കി പാന്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. വസ്‌ത്രോല്‍പ്പന്ന കടയില്‍ ഡിസ്‌പ്ലേയ്ക്ക് വച്ചിരിക്കുന്ന വസ്ത്രത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്.  പഞ്ചാബ് ആന്റ് 2017 എന്ന പേരിലാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചത്.

ഒഡീഷ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്രയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ഇതുസംബന്ധിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പാന്റ് വാങ്ങുന്നവര്‍ക്ക് ഒരു കിലോ ഉരുളക്കിഴങ്ങ് സൗജന്യം എന്ന തരത്തിലാണ് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു