ദേശീയം

പുലി കടിച്ചു കീറിയത് വൃദ്ധനടക്കം നാല് പേരെ; വെടിവച്ച് കൊന്ന് വനംവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നാല് പേരെ ആക്രമിച്ച പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. പശ്ചിമ ബംഗാളിലെ ഡാര്‍ജീലിങ്ങിലാണ് സംഭവം. ഡാര്‍ജീലിങിലെ ഗംഗാറാംപുരിലാണ് പുലിയിറങ്ങിയത്. പുലിയുടെ ആക്രമണത്തില്‍ വൃദ്ധനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. 

ഗംഗാറാംപൂര്‍ തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പുലി പുറത്തു വന്നത്. പിന്നീട് പ്രദേശത്തുള്ള രംഗപഞ്ച് കാന്‍സര്‍ ആശുപത്രിയ്ക്ക് സമീപത്ത് അഭയം തേടി. 

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ കുടുക്കാന്‍ ശ്രമം നടത്തി. അതിനിടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നേരെ പുലി തിരിഞ്ഞത്. ഇവിടെ വച്ച് മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും മറ്റൊരു വൃദ്ധനേയുമാണ് പുലി ആക്രമിച്ചത്. 

ഇതിന് പിന്നാലെയാണ് പുലിക്ക് നേരെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. ഈ വെടിവപ്പിലാണ് പുലി ചത്തത്. ആത്മരക്ഷാര്‍ത്ഥമാണ് വെടിവച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി