ദേശീയം

ഉള്ളി സലാഡ് അധികം നല്‍കിയില്ല; തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ കുത്തി; ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: അത്താഴ ഭക്ഷണത്തിന് സലാഡ് അധികം നല്‍കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

കേസിലെ പ്രതി റിയാസത്ത് അലിയും പവനും തെക്കന്‍ഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലെ ഫാമില്‍ ദിവസജോലിക്കായി എത്തിയവരായിരന്നു. ജോലി കഴിഞ്ഞ് അത്താഴഭക്ഷണത്തിനിടെ സാലഡിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അലി പവനോട് കൂടുതല്‍ ഉള്ളി സലാഡ് ആവശ്യപ്പെട്ടു. എന്നാല്‍ സലാഡ് അവശേഷിക്കുന്നില്ലെന്നായിരുന്നു പവന്റെ മറുപടി. ഇതില്‍ പ്രകോപിതനായ അലി  അടുക്കളയിലെ കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പലതവണ കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ജോലി സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

ജോലി സ്ഥലത്തെ മറ്റുളളവരാണ് വിവരം പൊലീസിനെ അറിയിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവിധ ഇടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. അഞ്ഞൂറിലധഘധികം തൊഴിലാളികളെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം