ദേശീയം

സിബിഎസ് ഇ പരീക്ഷാ തീയതി ഇന്ന് ? ; മന്ത്രി നാലുമണിക്ക് ലൈവില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഎസ് ഇ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഇന്ന് അധ്യാപകര്‍ അടക്കമുള്ളവരുമായി ഓണ്‍ലൈനിലൂടെ സംവദിക്കും. വൈകീട്ട് നാലിനാണ് മന്ത്രിയുടെ സംവാദം. 

സിബിഎസ്ഇ 10 ,12 ക്ലാസ്സുകളിലെ പരീക്ഷ തീയതികള്‍ സംബന്ധിച്ചാണ് മന്ത്രി അധ്യാപകര്‍ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് കേന്ദ്രമന്ത്രി ഒണ്‍ലൈനിലൂടെ സംവദിക്കുന്നത്. 

നേരത്തെ ജെഇഇ മെയിന്‍ എക്‌സാം 2021, നീറ്റ് 2021, സിബിഎസ് ഇ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രമേശ് പൊഖ്‌റിയാല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി