ദേശീയം

പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തണം; തെങ്ങിന്റെ മുകളിലിരുന്ന് യുവാവിന്റെ പ്രതിഷേധം എട്ടുമണിക്കൂര്‍; പൊലീസ് എത്തി; പിന്നെ സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബെല്ലാരി: അഞ്ച് വര്‍ഷം മുന്‍പ് തന്നെ വിട്ടുപോയ ഭാര്യ വീട്ടില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് തെങ്ങിന്‍ മുകളില്‍ കയറിയിരുന്നു യുവാവിന്റെ പ്രതിഷേധം. കര്‍ണാടകയിലെ കുടുലിഗി താലൂക്കിലെ ഗൊല്ലാരഹട്ടിയിലാണ് സംഭവം

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭര്‍ത്താവ് തെങ്ങില്‍ കയറി ഇരുന്നത്. നാട്ടുകാര്‍ താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോഡപ്പ തയ്യാറായില്ല. തങ്ങളുടെ കുടംബപ്രശ്‌നത്തിന് പരിഹാരം ആകണമെന്നും ഭാര്യ വീട്ടില്‍ തിരിച്ചെത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വീട് പരിപാലിക്കുന്നതും മൂന്ന് മക്കളെ നോക്കുന്നതും തനിക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഡോഡപ്പയുടെ രണ്ടാമത്തെ ഭാര്യയാണ് പിണങ്ങിപ്പോയത്. ആദ്യഭാര്യ അദ്ദേഹത്തിന്റെ തന്നെ ബന്ധുവായിരുന്നു. കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്ന് ഇയാള്‍ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് രണ്ടാമത്തെ ഭാര്യ പിണങ്ങിപ്പോയത്. ഇയാളുടെ മര്‍ദ്ദനം സഹിക്കാനാവാതെയാണ് യുവതി വീട്ടിലേക്ക് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. തെങ്ങിന്‍മുകളിലെ പ്രതിഷേധം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് ഭാര്യയെ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് യുവാവ് തെങ്ങില്‍ നിന്നും താഴെ ഇറങ്ങിയത്. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗ്രാമീണരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി