ദേശീയം

24 മണിക്കൂറിനിടെ രോഗമുക്തര്‍ 31,087 പേര്‍, പുതിയ കോവിഡ് ബാധിതര്‍ 22,889

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 30000 ന് താഴെയാണ്. ഇന്നലെ 22,889 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 99,79,447 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ 3,13,831 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,087 പേരെയാണ് രോഗമുക്തരായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. 

ഇതോടെ രോഗമുക്തരായവരുടെ എണ്ണം 95,20,827 ആയി ഉയര്‍ന്നു. ഇന്നലെ കോവിഡ് ബാധിച്ച് 338 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,789 ആയി ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്