ദേശീയം

മാനനഷ്ടക്കേസ്; അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനോട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാപ്പ് പറഞ്ഞു. മാനനഷ്ട കേസിലാണ് ജയറാം രമേശിന്റെ മാപ്പ് പറച്ചില്‍. മാപ്പ് വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി ഡല്‍ഹിയിലെ റോസ് അവന്യു കോടതി അവസാനിപ്പിച്ചു. 

2019 ജനുവരിയില്‍ കാരവന്‍ മാസികയില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനം നടത്തിയായിരുന്നു വിമര്‍ശനം. 

തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ജയറാം രമേശ് തീര്‍ക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവേക് ഡോവല്‍ മാനനഷ്ടത്തിന് കേസ് നല്‍കിയത്. നികത്താന്‍ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവല്‍ പരാതിയില്‍  ആരോപിച്ചിരുന്നു. 

തെരെഞ്ഞെടുപ്പ് സമയമായതിനാല്‍ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് ജയറാം രമേശ് മാപ്പപേക്ഷയില്‍ വ്യക്തമാക്കി. അതേസമയം മാപ്പപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയ കാരവന്‍ മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും