ദേശീയം

3500 കോടി രൂപ കൈക്കലാക്കി, 'ബൈക്ക് ബോട്ട് തട്ടിപ്പു'മായി ദമ്പതികള്‍; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

നൊയിഡ: 'ബൈക്ക് ബോട്ട്' എന്ന പേരില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. 3500 കോടി രൂപയോളമാണ് നിക്ഷേപകരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. പഞ്ചാബിലെ വീട്ടിലെത്തിയാണ് യുപി പൊലീസ് പ്രതികളെ പിടികൂടിയത്. 

രവീന്ദ്ര കുമാറും ഭാര്യ രേഖ റാണിയുമാണ് അറസ്റ്റിലായത്. ഗര്‍വിത് ഇന്നൊവേറ്റീവ് പ്രൊമോട്ടേഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ 2018ലാണ് ഇവര്‍ കമ്പനി തുടങ്ങിയത്. നൊയിഡയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 71 കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

ബൈക്ക് ബോട്ട് എന്ന പേരില്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് സ്‌കീമുമായി എത്തി നിക്ഷേപകരെ ചേര്‍ക്കുകയായിരുന്നു. പ്രതിവര്‍ഷം ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കമ്പനി ജീവനക്കാരടക്കം കേസില്‍ നിരവധിപ്പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി