ദേശീയം

ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു, തുടര്‍ച്ചയായ ഫോണ്‍ കോളുകള്‍ അവഗണിച്ചു; 24കാരിയായ ബാങ്ക് ഉദ്യോഗസ്ഥയുടെ മുഖത്ത് 15 തവണ അടിച്ച് യുവാവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രണയ ബന്ധം തുടരേണ്ടതില്ല എന്ന് തീരുമാനിച്ച 24 കാരിയെ മുന്‍ കാമുകന്‍ തുടര്‍ച്ചയായി മുഖത്തടിച്ചതായി പരാതി. പിരിയാന്‍ തീരുമാനിച്ചതിന് പിന്നാലെ തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ അവഗണിച്ചതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദിലാണ് സംഭവം. യശ്വന്ത് റാണ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു 24കാരി. എന്നാല്‍ ബന്ധം തുടരേണ്ടതില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെ യശ്വന്ത് റാണയുടെ ഫോണ്‍ വിളികള്‍ കഴിഞ്ഞ 15 ദിവസമായി അവഗണിച്ച് വരികയായിരുന്നു യുവതി. വ്യാഴാഴ്ച വീട്ടിലേക്ക് പോകുന്ന വഴി യുവതിയെ തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി, ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയാണ് യുവാവ് ആക്രമിച്ചത്. ബൈക്കില്‍ എത്തിയ യുവാവ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി. സംസാരിക്കാന്‍ ഉണ്ട് എന്ന് പറഞ്ഞ് പുഴയുടെ തീരത്തേയ്ക്ക് വിളിച്ച്‌
കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരും വഴക്ക് കൂടിയതിന് പിന്നാലെ, യുവതിയുടെ മുഖത്ത് തുടര്‍ച്ചയായി യശ്വന്ത് റാണ അടിക്കുകയായിരുന്നു. 15 തവണ മുഖത്തടിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി