ദേശീയം

കോവിഡ് വ്യാപനം; ആറ് മാസം കൂടി നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ; സംസ്ഥാനത്ത് അടുത്ത ആറ് മാസം കൂടി എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കര്‍ഫ്യൂ,  ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട നിലപാടിലാണ് സര്‍ക്കാരെന്നും ഉദ്ധവ് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി കോവിഡിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് ഒരു ആറ് മാസത്തേക്കെങ്കിലും ശീലമാക്കണമെന്ന് താക്കറെ പറഞ്ഞു.

ശനിയാഴ്ച മഹാരാഷ്ട്രയില്‍ 3,940 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 18,92,707 പേര്‍ക്കാണ് രോഗബാധ. 48,648 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം