ദേശീയം

പത്ത് ലക്ഷം ഡോളര്‍ വിലവരുന്ന ഡയമണ്ടുകൾ മോഷ്ടിച്ചു; നീരവ് മോദിയുടെ സഹോദരനെതിരെ വീണ്ടും കേസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരനെതിരെ കേസ്. അമേരിക്കന്‍ കമ്പനിയെ ചതിച്ച് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള ഡയമണ്ട് കൈക്കലാക്കിയ സംഭവത്തിലാണ് നെഹാല്‍ മോദിക്കെതിരെ സിബിഐ കേസെടുത്തത്. വ്യാജ തെളിവുകള്‍ കാണിച്ച് ക്രെഡിറ്റില്‍ ഡയമണ്ട് വാങ്ങിയശേഷം സ്വന്തം ആവശ്യങ്ങള്‍ക്കായി നെഹാല്‍ ഉപയോഗിച്ചെന്നാണ് ആരോപണം. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയോളം വായ്പാ തട്ടിപ്പ് നടത്തി നീരവ് പ്രതിയായ കേസിലും നെഹാല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ 27-ാം പ്രതിയാണ് ഇയാള്‍. ദുബായിയില്‍ വച്ച് തെളിവുകള്‍ നശിപ്പിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചതാണ് നെഹാലിനെതിരായ കുറ്റം. 

കേസില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നീരവ് ലണ്ടനിലേക്ക് കടന്നത്. ഇതിനിടെ ഇയാള്‍ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പിന്നാലെ നീരവ് ഈ വര്‍ഷം ലണ്ടനില്‍ അറസ്റ്റിലായി.ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്കു കൈമാറിയാല്‍ ജീവനൊടുക്കുമെന്നാണ് നീരവിന്റെ ഭീഷണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ