ദേശീയം

കോവിഡ് വ്യാപനം  രൂക്ഷം; മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ; യൂറോപ്പില്‍ നിന്ന് എത്തിയവര്‍ക്ക് ക്വാറന്റൈന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നാളെ മുതല്‍ ജനുവരി അഞ്ച് വരെയാണ് രാത്രി കര്‍ഫ്യൂ. നഗരസഭാ പരിധികളിലാണ് രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അടത്തുവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ബ്രിട്ടണില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ്് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം  യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''