ദേശീയം

നിതീഷ് കുമാറിന് തിരിച്ചടി; അരുണാചലില്‍ ആറു ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് തിരിച്ചടി. ജനതാദള്‍ യുണൈറ്റഡിന്റെ ആറ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയില്‍ ജെഡിയുവിന്റെ അംഗബലം ഒന്നായി ചുരുങ്ങി. പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ബിജെപിയുടെ അംഗബലം 48 ആയി ഉയര്‍ന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് ക്ഷീണമുണ്ടായി. 2015ല്‍ 71 എംഎല്‍എമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 43 ആയാണ് ചുരുങ്ങിയത്.എന്‍ഡിഎ മുന്നണിയില്‍ രണ്ടാമത്തെ ഏറ്റവും വലിയ ഘടക കക്ഷിയായാണ് ജെഡിയു മാറിയത്. ഇതിന് പിന്നാലെയാണ് അരുണാചല്‍ പ്രദേശില്‍ ജെഡിയുവിന് തിരിച്ചടി ഉണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. കൂടാതെ പേമ ഖണ്ഡു സര്‍ക്കാരിനുള്ള ജനങ്ങളുടെ മികച്ച പിന്തുണയും ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം