ദേശീയം

മറഡോണയേക്കാള്‍ ഉയരത്തില്‍ 'മറഡോണ കേക്ക്'- ആറടി  പൊക്കം; ആദരവുമായി ഒരു ബേക്കറി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരില്‍ വലിയ നൊമ്പരമാണ് തീര്‍ത്തത്. ഫുട്‌ബോളിലെ മഹാ മാന്ത്രികന്‍ ഇക്കഴിഞ്ഞ നവംബര്‍ 25നാണ് മരിച്ചത്. ലോകമെങ്ങും ഫുട്‌ബോള്‍ ഇതിഹാസത്തെ പല രീതിയില്‍ അനുസ്മരിക്കുകയുമുണ്ടായി. 

മറഡോണ മരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരം വ്യത്യസ്തമായി പ്രകടിപ്പിക്കുകയാണ് ഒരു ബേക്കറി. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുള്ള ബേക്കറിയാണ് ഇതിഹാസ കാല്‍പന്ത് താരത്ത വ്യത്യസ്തമായ രീതിയില്‍ അനുസ്മരിക്കുന്നത്. 

ഡീഗോ മറഡോണയുടെ പൂര്‍ണകായ രൂപത്തിലുള്ള ഒരു കേക്ക് നിര്‍മിച്ചാണ് ബേക്കറിയുടെ ആദരം. ആറ് അടി നീളത്തിലുള്ള കൂറ്റന്‍ കേക്ക് ചില്ലു കൂട്ടില്‍ വച്ച് ബേക്കറിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മറഡോണയുടെ യഥാര്‍ഥ ഉയരത്തിനേക്കാള്‍ വലുതാണ് കേക്കില്‍ തീര്‍ത്ത രൂപത്തിനുള്ളത്. മറഡോണ 5.5 ഇഞ്ചാണ് ഉയരമെങ്കില്‍ കേക്ക് കൃത്യം ആറടി ഉയരമുണ്ട്. ബാഴ്സലോണ ജേഴ്സിയിൽ പന്ത് തട്ടുന്ന രീതിയിലാണ് കേക്കിന്റെ നിർമാണം.

അതേസമയം ചില ആരാധകര്‍ കേക്കിലെ രൂപത്തിനെ കുറിച്ച് വിമര്‍ശനവും ഉന്നയിക്കുന്നത്. മറഡോണയുടെ കൃത്യമായ മുഖച്ഛായ ഇല്ലെന്നും മറഡോണയേക്കാള്‍ കറുത്ത രൂപമാണ് കേക്കിനുള്ളതെന്നും മറ്റുമാണ് ആരാധകര്‍ വിമര്‍ശനമായി ഉന്നയിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്