ദേശീയം

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തില്‍; രോഗമുക്തിയിലും 'നമ്പര്‍ വണ്‍'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കോവിഡ് കേസുകളില്‍ 76.52 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

പുതിയ കോവിഡ് കേസുകളില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 3527 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. 2854 കേസുകളാണ് അവിടെ കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് കോവിഡ് വ്യാപനം നേരിടുന്ന മറ്റു സംസ്ഥാനങ്ങള്‍. 

രോഗമുക്തിയില്‍ 72.37 ശതമാനവും പത്തു സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നാണ്. രോഗമുക്തിയിലും മുന്നിട്ട് നില്‍ക്കുന്നത് കേരളമാണ്. കഴിഞ്ഞദിവസം 3782 പേരാണ് രോഗമുക്തി നേടിയത്. പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ