ദേശീയം

ഇന്നലെ രാജി, ഇന്ന് പിന്‍വലിക്കല്‍; മലക്കം മറിഞ്ഞ് മുന്‍ കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടി വിടാനുള്ള തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ച് പിറ്റേന്നാണ് തീരുമാനം പിന്‍വലിച്ചത്‌. ബറൂച്ചില്‍ നിന്ന് ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപി സംസ്ഥാന പ്രസിഡന്റ് സിആര്‍ പാട്ടീല്‍, മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനം. 

ചൊവ്വാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് വാസവ രാജിവച്ചത്. തന്റെ തെറ്റുകള്‍ കാരണം പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് പോറലേല്‍ക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്ന്  രാജി കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ എംപി സ്ഥാനവും രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു.

ബറൂച്ചില്‍ നിന്ന് 6 തവണ എംപിയായി ജയിച്ച വാസവ, ഒന്നാം മോദി സര്‍ക്കാരില്‍ ആദിവാസി ക്ഷേമവകുപ്പ് സഹമന്ത്രിയായിരുന്നു. നര്‍മദ ജില്ലയിലെ 121 ജില്ലകളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ