ദേശീയം

വാഹന പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമം; കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി പൊലീസുകാരന്‍, രണ്ടുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹന പരിശോധനയ്ക്കിടെ, രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടാന്‍ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി പൊലീസുകാരന്‍. വാഹനം നിര്‍ത്താതെ പൊലീസുകാരനെയും കൊണ്ട് കാര്‍ രണ്ടുകിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. പൊലീസുകാരന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കാറിന്റെ വേഗത കുറച്ച് വഴിയില്‍ ഇറക്കിവിട്ട് കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. കാറില്‍ ഡ്രൈവര്‍ക്ക് ഒപ്പം സഞ്ചരിച്ചിരുന്ന ആള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഡല്‍ഹിയിലാണ് സംഭവം. ട്രാഫിക് പൊലീസിന്റെ സുരക്ഷാ പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന്‍ കാറിന്റെ ബോണറ്റിലേക്ക്  എടുത്തുചാടിയത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാഹനപരിശോധന നടത്തുന്നതിനിടെ, മറ്റൊരു വശം ചേര്‍ന്ന് കടന്നുവന്ന കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ആവശ്യപ്പെട്ടു. കാറിന്റെ വേഗത കുറയ്ക്കുന്നതിന് പകരം, വേഗത കൂട്ടി രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചു. കാര്‍ നിര്‍ത്താനുളള ശ്രമത്തിനിടെയാണ് പൊലീസുകാരന്‍ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടിയതെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് പറയുന്നു.

കാര്‍ നിര്‍ത്തുന്നതിന് പകരം, ബോണറ്റിലേക്ക് ചാടിയ പൊലീസുകാരനെയും കൊണ്ട് വാഹനം വേഗത്തില്‍ ഓടിച്ചുപോയി. ബോണറ്റില്‍ പിടിച്ചിരുന്ന പൊലീസുകാരനെയും കൊണ്ട് രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷമാണ് കാര്‍ നിര്‍ത്തിയതെന്നും പൊലീസ് പറയുന്നു. കാറില്‍ ഡ്രൈവറിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

കാര്‍ നിര്‍ത്താനുളള നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കാര്‍ നിര്‍ത്തിയത്. വേഗത കുറച്ച് പൊലീസുകാരനെ ഇറക്കിവിട്ടതിന് ശേഷം കാര്‍ വേഗത്തില്‍ ഓടിച്ച് കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസുകാരന് പരിക്കേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്