ദേശീയം

'കൃഷ്ണന്‍ ബുദ്ധിശാലി, പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നത് അനായാസമായി'; ഭഗവത് ഗീത ക്വിസില്‍ 5000പേരെ പിന്തളളി മുസ്ലീം ബാലന്‍ ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: സംഘാടകരെ അത്ഭുതപ്പെടുത്തി ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം കൗമാരക്കാരന്‍ ഒന്നാമത്. 5000 മത്സരാര്‍ത്ഥികളെ പിന്തളളിയാണ് 16കാരനായ അബ്ദുള്‍ കാഗ്‌സി വിജയിയായത്.രണ്ടു ഘട്ടങ്ങളിലായി ആറുമാസം നീണ്ട കഠിനമായ ക്വിസ് മത്സരത്തിലാണ് മറ്റു മത്സരാര്‍ത്ഥികളെ അതിശയിപ്പിച്ച് 16കാരന്‍ ഭഗവത് ഗീതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി ആദരവിന് അര്‍ഹനായത്.

അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷനാണ് രാജസ്ഥാനിലെ ജയ്പൂരില്‍ ഭഗവത് ഗീത ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഭഗവത് ഗീതയില്‍ ഒന്‍പതാം ക്ലാസുകാരന്റെ ആഴത്തിലുളള അറിവ് കണ്ട് വിധികര്‍ത്താക്കളും അതിശയിച്ച് പോയി. സംസ്‌കൃത ശ്ലോകങ്ങള്‍ ഏറ്റുപറഞ്ഞും ഈ മുസ്ലീം വിദ്യാര്‍ത്ഥി രാജസ്ഥാനിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ലിറ്റില്‍ കൃഷ്ണ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് തന്നെ കൃഷ്ണനിലേക്ക് അടുപ്പിച്ചതെന്ന് അബ്ദുള്‍ കാഗ്‌സി പറയുന്നു. ഈ പരമ്പര കണ്ടതോടെ, കൃഷ്ണന്‍ എത്രമാത്രം ബുദ്ധിശാലിയാണ് എന്ന് തിരിച്ചറിഞ്ഞു. അനായാസമായി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന കൃഷ്ണനില്‍ തനിക്ക് ആരാധന തോന്നിയെന്നും കാഗ്‌സി പറഞ്ഞു.തുടര്‍ന്ന് കൃഷ്ണനെ കുറിച്ച് മഥുരനാഥ് എഴുതിയ പുസ്തകം വായിക്കാന്‍ തുടങ്ങിയെന്നും കാഗ്‌സി പറയുന്നു.

ഞായറാഴ്ച ഡക്കിങ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 16കാരന് പുരസ്‌കാരം സമ്മാനിക്കും. ജയ്പൂരില്‍ പലചരക്ക് കട നടത്തുകയാണ് അബ്ദുള്‍ കാഗ്‌സിയുടെ പിതാവ്. വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവും പിതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് കാഗ്‌സി പറയുന്നു. ആത്മീയതയുടെ വിവിധ തലങ്ങളെ കുറിച്ച് മൊബൈല്‍ ഫോണ്‍ വഴിയാണ് പഠിക്കുന്നതെന്നും കാഗ്‌സി പറയുന്നു.

സെപ്റ്റംബറിലാണ് ഭഗവത് ഗീത ക്വിസുമായി ബന്ധപ്പെട്ട് എഴുത്തുപരീക്ഷ നടന്നത്.തുടര്‍ന്ന് എഴുത്തുപരീക്ഷയില്‍ നിന്ന് 60 പേര്‍ അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.ഇവരെ പിന്തളളിയാണ് കാഗ്‌സി ഒന്നാമത് എത്തിയത്. ഭാരതീയ സംസ്‌കാരത്തിന്റെ ആദ്ധ്യാത്മികതയുടെ സന്ദേശം കൂടുതല്‍ തലങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ കാഗ്‌സി തങ്ങള്‍ക്ക് പ്രചോദനമായതായി ഹരേ കൃഷ്ണ മിഷന്‍ തലവന്‍ സ്വാമി സിദ്ധ് സ്വരൂപ് ദാസാ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി