ദേശീയം

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വോട്ടര്‍മാര്‍ക്ക് പണം നല്‍കി; ഗുരുതര ആരോപണവുമായി എഎപി; വീഡിയോ പുറത്തുവിട്ടു; വോട്ടെടുപ്പ് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഇന്നലെ രാത്രി ഒരു ആഭരണക്കടയില്‍ നിന്നാണ് പണം നല്‍കിയതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. ബിജെപി എംപിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാജ്യതലസ്ഥാനത്ത് മദ്യവും പണവും ഒഴുക്കുകയാണെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ താന്‍ ആഭരണം വാങ്ങുന്നതിനായാണ് ജ്വല്ലറിയിലെത്തിയതെന്നാണ് ഗിരിരാജ് സിങ്ങിന്റെ ന്യായീകരണം

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും വിതരണം ചെയ്യാന്‍ ബിജെപി ശ്രമിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വ്യക്തമായിരിക്കുകയാണ്. പോളിങിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ്  കേന്ദ്രമന്ത്രി ഗിരാജ് സിങ്ങും മറ്റ് ബിജെപി എംപിമാരും പരസ്യമായി പണവും മദ്യവും വിതരണം ചെയ്യുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും ആം ആദ്മി പുറത്തുവിട്ടു. 

ഗിരിരാജ് സിങിനെതിരെ കര്‍ശന നടപടിയെടുക്കണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും നേതക്കള്‍ വ്യക്തമാക്കി. ഡല്‍ഹി നിവാസികളല്ലാത്ത എല്ലാ ബിജെപി എംപിമാരെയും തെരഞ്ഞെടുപ്പ് ദിവസം ഡല്‍ഹിയില്‍ നിന്ന് മാറ്റണമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലത്തിലെ വേട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ആകെ 672 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് 28 പേര്‍. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിങ് വെള്ളിയാഴ്ച വ്യക്തമാക്കി. ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

അഞ്ചു വര്‍ഷം മുന്‍പു സ്വന്തമാക്കിയ 70ല്‍ 67 സീറ്റെന്ന മിന്നും തിളക്കത്തിന്റെ പകിട്ടു കൂട്ടാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി(എഎപി), എട്ടു മാസം മുന്‍പ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റും തൂത്തുവാരിയ ആവേശത്തില്‍ ബിജെപി, കൈവിട്ട ദേശീയ തലസ്ഥാനം 'കൈ'പ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസ് മത്സരക്കളത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി