ദേശീയം

ഗുണനിലവാരം ഉറപ്പുവരുത്തണം; ഓണ്‍ലൈന്‍ ഭക്ഷണവിതരണം നിയന്ത്രിക്കാന്‍ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താന്‍ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തില്‍ ഈ മേഖലയെ കൊണ്ടുവരാനാണ് നീക്കം. രാജ്യസഭയില്‍ സിപിഐ അംഗം കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ എം.പിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.

ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത കെ.സോമപ്രസാദ് അറിയിച്ചു. ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്.

യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ഓണ്‍ലൈന്‍ ഭക്ഷണവിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വ്യാഴാഴ്ച രാജ്യസഭയുടെ ശൂന്യവേളയില്‍ സോമപ്രസാദ് ഉന്നയിച്ചിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കേന്ദ്രം അടിയന്തരമായ ഇടപെടണമെന്നും സഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു മന്ത്രി രാംവിലാസ് പാസ്‌വാനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ഇന്നലെ യോഗം ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്