ദേശീയം

ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചു, വോട്ടിങ് ശതമാനം ഇടിഞ്ഞു; കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ വലിയ കുറവ്. 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും കുറവ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്. വലിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക ലാമ്പയും എഎപി പ്രവര്‍ത്തകരും തമ്മില്‍ ചാന്ദ്‌നി ചൗക്കില്‍ വെച്ചുണ്ടായ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 62.75 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹിയിലും. എഎപിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

എന്നാല്‍ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് എഎപിക്കും ബിജെപിക്കും ആശങ്ക നല്‍കുന്നതാണ്. വലിയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കണ്ടത്. ഷഹീന്‍ ബാഗ് ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ബിജെപി പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കി. എന്നാല്‍ ബിജെപിയുടെ ധ്രൂവികരണ ശ്രമങ്ങളോട് പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു കെജ് രിവാള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്