ദേശീയം

അവിഹിതബന്ധമെന്ന് സംശയം; ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി. ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ലൈസന്‍സുള്ള തന്റെ തോക്കില്‍ നിന്ന് ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മുന്‍ സൈനികനായ ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന്  സംശയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്ന് ഇയാള്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് വനിതാ നേതാവിന്റെ കുടുംബം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി