ദേശീയം

വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാന്‍ ദമ്പതികള്‍ ; കടലില്‍ മോതിരം മാറുന്നതിനിടെ തിരയില്‍പ്പെട്ടു ; യുവതിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : രണ്ടാം വിവാഹ വാര്‍ഷികം വേറിട്ട രീതിയില്‍ ആഘോഷിക്കാനുള്ള ദമ്പതികളുടെ തീരുമാനം വീട്ടുകാരെ കണ്ണീര്‍ക്കടലിലാക്കി. കടലില്‍ ഇറങ്ങി മോതിരം മാറി വാര്‍ഷികം ആഘോഷിക്കാനാണ് പദ്ധതിയിട്ടത്. ഇതനുസരിച്ച് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ യുവതി തിരയില്‍പ്പെട്ട് മരിച്ചു.

ചെന്നൈ പാലാവരം ബീച്ചില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെല്ലൂര്‍ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് മരിച്ചത്. വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ നഴ്‌സായിരുന്നു വേണി. തിര ആഞ്ഞടിച്ചതോടെ കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് വിഗ്നേഷ് രക്ഷപ്പെട്ടു.

അപ്രതീക്ഷിതമായി എത്തിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ വെള്ളത്തില്‍ നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ദമ്പതികള്‍ പൊലീസിന്റെ വിലക്ക് മാനിക്കാതെ കടലില്‍ ഇറങ്ങുകയായിരുന്നു. ദമ്പതിമാര്‍ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്