ദേശീയം

കമ്പനി പൂട്ടിയതോടെ ജോലി നഷ്ടമായി ; മനംനൊന്ത് മക്കളെ കൊലപ്പെടുത്തി, പിതാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോലി നഷ്ടമായതില്‍ മനംനൊന്ത് പിതാവ് മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെയാണ് മധുര്‍ കൊലപ്പെടുത്തിയത്.

ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുര്‍. കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളില്‍ നിന്നുള്ള സഹായത്തിലാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതോടെ മധുര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തില്‍ ആയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മധുറിന്റെ ഭാര്യ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയ അമ്മ കുട്ടികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദര്‍പുര്‍ ബദ്‌ലി മെട്രോ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍  വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി