ദേശീയം

നടന്‍ വിജയിനെ വീണ്ടും ചോദ്യം ചെയ്യും; നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് പിന്നാലെ തമിഴ് നടന്‍ വിജയിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നു. മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് എത്തിച്ചേരണമെന്ന് വിജയ്ക്ക് നോട്ടീസ് നല്‍കി. സ്വത്തുവിവരങ്ങള്‍ സൂഷ്മമായി പരിശോദിച്ചതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.

പുതിയ ചിത്രം മാസ്റ്ററിന്റെ ലൊക്കേഷനിൽ നിന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. വിജയ്‌യുടെ ബിഗില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. 300 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്നാണ് സംഭവത്തിൽ ആദായനികുതി അധികൃതര്‍ നൽകിയ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി