ദേശീയം

അരവിന്ദ് കെജരിവാളിനെ അഭിനന്ദിച്ച് ജെ പി നഡ്ഡ; ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായി പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ.ഡല്‍ഹിയില്‍ ബിജെപി ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. ഡല്‍ഹി വികസനവുമായി ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും നഡ്ഡ ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയിലെ ജനവിധിയെ ബിജെപി മാനിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരും വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് നന്ദി പറയുന്നതായും നഡ്ഡ ട്വീറ്റ് ചെയ്തു.

70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടിയുടെ കുതിപ്പ്. 48 സീറ്റുകളില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപിക്ക് ഏഴു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു സീറ്റ് പോലും കിട്ടാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമാണ് ഏറ്റവാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി