ദേശീയം

കാറില്‍ മുഴുവന്‍ ചാണകം പൂശി ; യുവാവ് നേടിയത് ഒന്നാം സമ്മാനം

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ, ചൂട് കുറയ്ക്കുന്നതിനായി വ്യത്യസ്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി വാഹനത്തില്‍ ചാണം പൂശിയ വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഗുജറാത്ത് സ്വദേശിയായ യുവതി തന്റെ ടൊയോട്ട കൊറോള കാറില്‍ ചൂടുകുറയ്ക്കാന്‍ ചാണകം പൂശിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ സ്വന്തം കാറില്‍ ചാണകം പൂശി ഒന്നാം സമ്മാനം നേടിയിരിക്കുന്നു യുവാവ്. സ്വന്തം മാരുതി ഇഗ്നിസ് കാറിലായിരുന്നു യുവാവിന്റെ ചാണക പരീക്ഷണം. റായ്പൂരിലെ ഒരു വാഹന റാലിയില്‍ കാറില്‍  വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് രാജേഷ് എന്ന യുവാവിന് സമ്മാനം ലഭിച്ചത്.  ഏകദേശം 30 ഓളം വാഹനങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഇരുപത്തിയൊന്നു കിലോഗ്രാം ചാണകം വാഹനത്തില്‍ പൂശിയതായാണ് യുവാവ് പറയുന്നത്. നേരത്തെ മകളുടെ വിവാഹ വാഹനത്തില്‍ ചാണകം പൂശി മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടര്‍ നവ്‌നാഥ് ധുദല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇങ്ങനെ ചെയ്യുന്നത് കാറിനകത്തെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത