ദേശീയം

എംഎൽഎയ്ക്ക് നേരെയുണ്ടായ വെടിവെപ്പ് ​ഗുണ്ടാപ്പക ? ; അക്രമത്തിന് പിന്നിൽ വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ് ; ഒരാൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി എംഎൽഎയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഒരാൾ പൊലീസ് പിടിയിലായി. മറ്റുപ്രതികൾക്ക് വേണ്ടി അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ രാത്രിയാണ് മഹറൗളിയിൽ നിന്നുള്ള എംഎൽഎ നരേഷ് യാദവിന്റെ വാഹനവ്യൂഹത്തിന് നേർക്ക് അക്രമികൾ വെടിയുതിർത്തത്. സംഭവത്തിൽ ഒരു എഎപി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

വ്യക്തി വൈരാ​ഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട വ്യക്തിയായ അശോക് മന്നുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊല്ലപ്പെട്ടയാള്‍ നേരത്തെ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ആരോപണമുണ്ടായിരുന്നു എന്നും ഡൽഹി പൊലീസ് പറയുന്നു.

അതേസമയം, എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് വെടിവെപ്പുണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവെപ്പുണ്ടായത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. പൊലീസ്
സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി