ദേശീയം

വിദേശ കറൻസി ഒളിപ്പിക്കാൻ തോടു പൊളിക്കാത്ത നിലക്കടലയും ബിസ്കറ്റ് പാക്കറ്റും! അമ്പരന്ന് ഉദ്യോ​ഗസ്ഥർ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസി കടത്താനുള്ള ശ്രമം കണ്ട് അമ്പരന്ന് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ. തോട് പൊളിക്കാത്ത നിലക്കടല, ബിസ്ക്കറ്റ് പാക്കറ്റുകൾ മറ്റ് ഭക്ഷണ പ​ദാർത്ഥങ്ങൾ എന്നിവയിലെല്ലാം ഒളിപ്പിച്ച് കടത്താനാണ് ശ്രമം നടന്നത്. ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ വിദേശ കറൻസി ഡൽ​ഹി ഇന്ദിരാ ​ഗാന്ധി വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ കണ്ടെടുത്തു.  

ബാഗ് പരിശോധനക്കിടയിലാണ് തോടോടു കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. 

വളരെ സൂക്ഷ്മമായ നിലയില്‍ ചുരുട്ടിയ നിലയിലായിരുന്നു കറന്‍സി വച്ചിരുന്നത്. നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ‌ അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'