ദേശീയം

ഡല്‍ഹിയില്‍ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റി; 'ഗോലിമാരോ' തിരിച്ചടിയായെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തിരിച്ചടിയായി. വിനയായത് ഗോലിമാരോ പ്രചാരണമെന്നും അത് ബിജെപി സ്വീകരിക്കേണ്ടതില്ലായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണെന്ന് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ സ്ഥിതി ശാന്തമാണ് ആര്‍ക്കും വേണമെങ്കിലും ഇപ്പോള്‍ അവിടെ പോകാം. കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. പൗരത്വനിയമത്തിനെതിരെയുള്ള സമരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. അനുകൂല പ്രകടനങ്ങളെ മാധ്യമങ്ങള്‍ അവണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി