ദേശീയം

ലക്‌നൗ കോടതിയില്‍ സ്‌ഫോടനം, അഭിഭാഷകര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗ കോടതിയില്‍ സ്‌ഫോടനം. രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. മൂന്ന് ബോംബുകള്‍ കണ്ടെടുത്തു.സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അഭിഭാഷകന്‍ സഞ്ജീവ് ലോധിക്ക് നേരെയാണ് ബോംബ് എറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകനെതിരെ ആരോപണവുമായി സഞ്ജീവ് ലോധി രംഗത്തുവന്നു. അഭിഭാഷകനായ ജിത്തു യാദവാണ് ഇതിന് പിന്നിലെന്നാണ് സഞ്ജീവ് ലോധിയുടെ ആരോപണം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതി പരിസരത്ത് നിന്നുമാണ് മറ്റു ബോംബുകള്‍ കണ്ടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി