ദേശീയം

വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കി, അയല്‍വാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു; 35കാരിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കിയതിന് അയല്‍വാസികളുടെ മര്‍ദനമേറ്റ യുവതിക്ക് ദാരുണാന്ത്യം.ഹൃദയാഘാതം മൂലമാണ് 35 കാരി മരിച്ചതെന്ന് പൊലീസ് പറയുന്നു.മുംബൈ ഡോംബിവിലി സ്വദേശിയായ നാഗമ്മ ഷെട്ടിയാണ് അയല്‍വാസികളുടെ മര്‍ദനത്തെ തുടര്‍ന്ന് ഹൃദയാഘാതം വന്ന് മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. ഏറെ നാളായി ഒരു തെരുവ് നായയെ ഇവര്‍ സംരക്ഷിക്കുന്നുണ്ടായിരുന്നു. നാഗമ്മ സംരക്ഷിച്ചിരുന്ന നായ കുരച്ച് ബഹളം വച്ചതിന് അയല്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. അയല്‍ക്കാരായ നാലു സ്ത്രീകളുമായുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇവരുടെ നെഞ്ചിലും മര്‍ദനമേറ്റിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മര്‍ദനമേറ്റതിന് പിന്നാലെ പരാതി നല്‍കാന്‍ നാഗമ്മ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുടെ അവസ്ഥ കണ്ട പൊലീസ് വൈദ്യ സഹായം തേടാന്‍ നിര്‍ദേശിച്ച് മടക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇവര്‍ക്ക് നെഞ്ചുവേദന കലശലാവുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി