ദേശീയം

നിര്‍ഭയ: വിനയ് ശര്‍മയുടെ ഹര്‍ജി തള്ളി; ജഡ്ജി കോടതിയില്‍ കുഴഞ്ഞുവീണു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയകേസില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രേഖകള്‍ എല്ലാ പരിശോധിച്ചാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

രേഖകള്‍ പരിശോധിക്കാതെ തിടുക്കപ്പെട്ടാണ് ദയാഹര്‍ജി തള്ളിയത്  എന്നായിരുന്നു വിനയ് ശര്‍മയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് നീതിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖകള്‍ എല്ലാം രാഷ്ട്രപതിക്കു സമര്‍പ്പിച്ചിട്ടുണ്ടന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 

ലഫ്റ്റനന്റ് ജനറല്‍ ഒപ്പിടാതെയാണ് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്കു നല്‍കിയതന്ന് നേരത്തെ വിനയ് ശര്‍മയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇതു തെറ്റാണെന്ന്, രേഖകള്‍ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി.

ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചതിനു പിന്നാലെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണത് ആശങ്ക പരത്തി. ഇവരെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേംബറിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)