ദേശീയം

മകളുടെ കല്യാണത്തിന് മോദിയെ ക്ഷണിച്ച് റിക്ഷാ വലിക്കാരന്റെ കത്ത്; പ്രധാനമന്ത്രി ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച് പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാവലിക്കാരന്‍ മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്രമോദിക്കയച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ മോദി വിവാഹ ആശംസകള്‍ അറിയിച്ച് മറുപടി അയച്ചു.

റിക്ഷവലിച്ച് കിട്ടുന്ന തുകയില്‍ പാതി ഇയാള്‍ ഗംഗാ നദിയുടെ ശുചീകരണത്തിനാണ് ചെലവഴിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് ക്യാംപയിനില്‍ സജീവ പങ്കാളിയുമായിരുന്നു. മോദിയുടെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായാണ്  മംഗള്‍ കേവത്ത് പാര്‍ട്ടി അംഗത്വം എടുത്തത്.

കല്യാണക്കത്ത് ലഭിച്ചതിന് പിന്നാലെ നരേന്ദ്രമോദി മകളെ അഭിനന്ദിച്ച് മറുപടി കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് മോദിയുടെ കത്ത് ഈ കുടുംബത്തെ തേടിയെത്തിയത്. വധു വരന്‍മാര്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നതിനൊപ്പം കുടുബത്തിനും മോദി ആശംസ അറിയിച്ചു.

തന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മോദിജിക്ക് ക്ഷണക്കത്ത് അയച്ചത്. ഒരു കത്ത് ഡല്‍ഹിയിലേക്കും മറ്റൊരുകത്ത് വാരാണസിയിലെ ഓഫീസിലേക്കും അയച്ചു. കത്തയക്കുമ്പോള്‍ മോദിജിയുടെ മറുപടിക്കത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, മകളുടെ വിവാഹത്തിനെത്തുന്ന മുഴുവന്‍ പേരെയും മോദിജിയുടെ കത്ത് കാണിക്കുമെന്നും കേവത്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്