ദേശീയം

സത്യപ്രതിജ്ഞാ ചടങ്ങിന് മോദിയെ ക്ഷണിച്ച് കെജരിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാം തവണ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജരിവാള്‍. ഫെബ്രുവരി 16 ഞായറാഴച് രാവിലെ പത്തുമണിക്ക് രാംലീല മൈതാനിയില്‍ വച്ചാണ് സത്യപ്രതിജ്ഞ.

ഡല്‍ഹിയിലുള്ളവരെ മാത്രമാണ് സത്യപ്രതിജ്ഞ  ചടങ്ങിന് ക്ഷണിക്കുകയെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കോ മുഖ്യമന്ത്രിമാര്‍ക്കോ ക്ഷണമില്ല. കെജ്‌രിവാളിനെ അനുകരിച്ച് മഫ്‌ളറും കണ്ണടയും ധരിച്ച മഫ്‌ളര്‍മാന്‍ കുഞ്ഞിനെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ ബിജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചതെങ്കില്‍ ഇത്തവണ ഏട്ട് സീറ്റ് നേടി. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. 2015ല്‍ ഫെബ്രുവരി പതിനാലിനാണ് കെജരിവാള്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍