ദേശീയം

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്?; പുതിയ നീക്കവുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സംഘടന ശൈലിയില്‍ മാറ്റം വരുത്താനുള്ള നടപടിയുടെ ഭാഗമായാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുതിര്‍ന്ന നേതാക്കളായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ് വിജയ് സിങ് തുടങ്ങിയവരുടെ കാലാവധി അവസാനിക്കുമ്പോള്‍ യുവനേതാക്കളെ രാജ്യസഭയിലേക്ക് അയക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭരണം കയ്യിലുള്ള ഛത്തീസ്ഗഡ്, രാജസ്ഥാന്‍. ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ നേതാക്കളെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടുകൂടി രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സജീവ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു