ദേശീയം

പൗരത്വ നിയമ ഭേദ‌​ഗതി നടപ്പാക്കണം; കേന്ദ്ര സർക്കാരിന് പിന്തുണയുമായി മുൻ ജഡ്ജിമാരും ഐഎഎസ്, സൈനിക ഉദ്യോ​ഗസ്ഥരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ഉന്നത ഉദ്യോ​ഗസ്ഥരായി വിരമിച്ച 154 പ്രമുഖർ. പൗരത്വ നിയമ ഭേദഗതി, പൗരത്വ പട്ടിക എന്നിവയെ അനുകൂലിച്ചും നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയ 154 പേരാണ് ഒപ്പുവച്ച് കത്തയച്ചത്. 11 മുന്‍ ജഡ്ജിമാര്‍, വിരമിച്ച 24 ഐഎഎസ് ഉദ്യോഗസ്ഥര്‍, 11 ഐഎഫ്എസ് ഉദ്യോഗസ്ഥര്‍,16 ഐപിഎസ് ഉദ്യോഗസ്ഥര്‍, 18 സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരാണ് കത്തെഴുതിയത്. 

സിഎഎ, എന്‍ആര്‍സി നിയമങ്ങൾക്കെതിരായ പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. നിലവില്‍ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെ കാണണം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും സമരക്കാര്‍ രാജ്യത്ത് ഭയം സൃഷ്ടിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. 

സ്വാതന്ത്ര്യാനന്തരം മുതല്‍ എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ എന്നിവ ആശയമുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നയങ്ങളെ എതിര്‍ക്കുക എന്നത് മാത്രമാണ് സമരക്കാരുടെ ഉദ്ദേശ്യം. രാജ്യത്തെ ഐക്യത്തെയും അഖണ്ഡതതെയും ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പിന്നില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ സംശയിക്കുന്നു. സിഎഎയും എന്‍ആര്‍സിയും നടപ്പാക്കാന്‍ മോദി സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുന്നതായും ഇവര്‍ കത്തില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി