ദേശീയം

രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസുകാരന്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ടൗണില്‍ ഞായറാഴ്ച രാവിലെ 9.30ടെയായിരുന്നു സംഭവം. 

ലോറും കാറുമായുണ്ടായ അപകടത്തില്‍പ്പെട്ട് കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണു. ഈ കാറിനുള്ളിലുള്ളവരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിന് ഇടയില്‍ പാലത്തിന് മുകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം വീക്ഷിക്കുകയായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കാല്‍ വഴുതി താഴേക്ക് വീണു. 

ചന്ദ്രശേഖര്‍ എന്ന കോണ്‍സ്റ്റബിളിനെ വീണ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഒരാളും മരിച്ചു. കരിംനഗറില്‍ നിന്ന് സിദ്ദിപേട്ട് ജില്ലയിലെ ഗജ്വെല്ലിലെ കൊമുരവെല്ലി മന്ന ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്